Monday, 4 February 2013

പുൽച്ചെടിക്ക് പറയാനുള്ളത്...


വേനൽച്ചൂട് പുൽച്ചെടിക്ക്
അസഹ്യമായിരുന്നില്ല.
അതിനാൽ തന്നെ ഒരു-
മഴയ്ക്ക് വേണ്ടി കാത്തിരുന്നതുമില്ല.
കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നത്
മഴ പെയ്യാൻ മാത്രമല്ലല്ലോ?
നിമിഷ നേരത്തെ അന്ധകാരവും
ഇടിമുഴക്കവും സൃഷ്ടിക്കാൻ
രണ്ടേ രണ്ട് മേഘങ്ങൾ ധാരാളം.
ഇത്തിരി വെട്ടം കൂട്ടായ് കൊടുത്തത്
ഒരു കൊച്ചു മിന്നാമിനുങ്ങായിരുന്നു.
കുളിർമ്മയുള്ള മഞ്ഞവെളിച്ചത്തിന്
അകമ്പടിയായ് വന്നത്
വാടിത്തളർത്തുന്ന തീജ്വാലകൾ.
വിങ്ങുന്ന ഹൃദയത്തോടെ പുൽച്ചെടി ചോദിച്ചു.
അല്ലയോ മിന്നാമിനുങ്ങേ,
നീ തകർത്തത് എന്റെ വിശ്വാസമല്ലേ?
ആശ്വാസത്തണലിന് പിന്നിൽ
പൊള്ളിക്കുന്ന കൊടുംവേനൽ
ഒരിക്കലും ഒളിപ്പിച്ച് വെക്കില്ല
എന്ന വിശ്വാസം.

No comments:

Post a Comment

ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..